അഗ്നിവീർ അജയ് കുമാറിന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ലെന്നാവർത്തിച്ച് രാഹുൽഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : അഗ്നിവീർ വിവാദത്തിൽ രാഷ്ട്രീയ തർക്കം മുറുകുന്നു. അഗ്നിവീർ അജയ് കുമാറിന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ലെന്നാവർത്തിച്ച് രാഹുൽഗാന്ധി. വെറും ഇൻഷുറൻസ് തുകയിൽ മാത്രം ധനസഹായം ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിവീർ വിവാദത്തിൽ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് രാഹുൽ ഗാന്ധി. അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്കിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം നേരത്തെ കരസേന തള്ളിയിരുന്നു. 98 ലക്ഷം രൂപ നല്കിയെന്നും ബാക്കിയുള്ള 67 ലക്ഷം രൂപയ്ക്ക് പോലീസ് ക്ളിയറൻസിനായി കാക്കുകയാണെന്നും സേന വിശദീകരിച്ചിരുന്നു.

എന്നാൽ ഇൻഷുറൻസും ധനസഹായവും ഒന്നല്ല എന്നാണ് അജയ് കുമാറിൻറെ അച്ഛൻറെ വിഡിയോ പങ്കു വെച്ച് രാഹുൽ ചൂണ്ടിക്കാട്ടുന്നത്. 67 ലക്ഷം രൂപ നല്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷൻ നടത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വിശദീകരിച്ചതും കോൺഗ്രസ് ആയുധമാക്കുകയാണ്. വായുസേനയിൽ അടുത്തിടെ ഒരു അഗ്നിവീർ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യത്തിൽ സേനയ്ക്കുള്ളിൽ അന്വേഷണം തുടരുകയാണ്. അഗ്നിപഥ് പദ്ധതി തുടങ്ങിയ ശേഷം ആകെ ഇരുപത് അഗ്നിവീറുകളാണ് പല കാരണങ്ങൾ കൊണ്ട് മരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...