മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ദേശീയ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപണം ഉയര്‍ത്തിയത്. ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ രൂപരേഖയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. 5 ഘട്ടങ്ങളായിട്ടാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയത്. ഇത്തരം തട്ടിപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ഇനിയും കാണിക്കുമെന്ന് രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകുന്നു.ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ഈ ക്രമക്കേട് ആവര്‍ത്തിക്കുമെന്നും 2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു രൂപരേഖയായിരുന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ ഘട്ടം ഘട്ടമായി ഈ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നത് മുതല്‍ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് വരെ ഉള്‍പ്പെടുന്നതാണ് ഈ ക്രമക്കേട്. അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു, ബിജെപിക്ക് വിജയിക്കേണ്ട ഇടത്ത് കള്ളവോട്ട് ചെയ്യുന്നു, ശേഷം അതിന്റെ തെളിവുകള്‍ മറച്ചുവെക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ലേഖനത്തില്‍ പറയുന്നു. ഇങ്ങനെയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...