രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മുൻനിർത്തി രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുദ്ധസാഹചര്യത്തിൽ അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

‘സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങൾ വേണ്ട, കുറഞ്ഞ അളവിൽ മാത്രം പെട്രോൾ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കേവലം ഉപദേശങ്ങൾ മാത്രമല്ല, മറിച്ച് ഈ സർക്കാരിന്‍റെ 12 വർഷത്തെ ഭരണപരാജയത്തിന്‍റെ തെളിവ് കൂടിയാണ്. സ്വന്തം നിലക്ക് സംഭവിച്ച പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി കഴിഞ്ഞ 12 വർഷമായി അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം കഴിവുകേടുകൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേൽ പുതിയ ഉത്തരവാദിത്തങ്ങൾ കെട്ടിവെക്കുകയാണ് അവർ’. രാഹുൽ എക്സിൽ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...