രാഹുൽ ഗാന്ധി വീടൊഴിഞ്ഞു ; സോണിയയുടെ വസതിയിലേക്ക് മാറും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സെന്‍ട്രല്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതി 12 തുഗ്ലക് ലെയ്ന്‍ ഒഴിഞ്ഞു. രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാവിലെ മുതല്‍ രണ്ടുതവണ വസതിയില്‍ എത്തിയിരുന്നു. വൈകിട്ട് 3 മണിയോടെ രാഹുല്‍ ഗാന്ധി താക്കോല്‍ കൈമാറിയെന്നാണ് വിവരം. സെന്‍ട്രല്‍ ഡല്‍ഹിയിലെ 10 ജന്‍പഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് രാഹുല്‍ മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്‌ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...

റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

0
റഷ്യ : ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...