തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധിക്ക് സമ്മാനമായി ലഭിച്ചത് നാല് കിലോ തൂക്കമുള്ള നല്ല പെടയ്ക്കണ നെയ്മീൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമ്മാനമായി ലഭിച്ചത് നാല് കിലോ തൂക്കം വരുന്ന മുഴുത്ത നെയ്മീൻ. ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി. തോമസാണ് സമ്മാനം നൽകിയത്. നേരത്തെ കേരളീയ ഭക്ഷണങ്ങൾ ഇഷ്ടമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കലിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുലിനു മീൻ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി.തോമസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചു.

വേണു​ഗോപാൽ സമ്മതം മൂളിയതോടെ തോമസിന്റെ സുഹൃത്തായ കോൺഗ്രസ് പ്രവർത്തകൻ സി.എസ്. പ്രവീൺ കൊച്ചിയിൽനിന്നു നെയ്മീൻ എത്തിച്ചു. സുരക്ഷാ പരിശോധനയ്ക്കു ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ചു. അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണു രാഹുൽ ഗാന്ധിക്ക് നെയ്മീൻ കൈമാറിയത്. ഈ സമയം അമ്പലപ്പുഴ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരനും വേദിയിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...