തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് 52-ാം പിറന്നാൾ ആഘോഷിക്കുകയാണ് വിജയ്.”തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയവും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങളും അന്തസും ആഗ്രഹങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഞാൻ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു” രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ‘ഞാൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന രാഹുലിന്റെ വാക്കുകൾ വെറുമൊരു ജന്മദിനാശംസ എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയ സൂചനകൾ നൽകുന്നതാണെന്നാണ് വിലയിരുത്തൽ. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും വിജയിന് ആശംസകൾ അറിയിച്ചു.

“സന്തോഷത്തോടെയും ആരോഗ്യത്തോടെയും പൊതുജനങ്ങളെ സേവിക്കാനുള്ള ശക്തിയുണ്ടാകട്ടെ” എന്നായിരുന്നു സ്റ്റാലിന്‍റെ ആശംസ. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കും സ്റ്റാലിൻ ആശംസകൾ നേര്‍ന്നിരുന്നു. ഇതിന് രാഹുൽ നൽകിയ ഊഷ്മളമായ മറുപടിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.കോൺഗ്രസ്-വിജയ് സഖ്യം ശക്തമാകുന്നത് കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ദീർഘകാലത്തെ ബന്ധത്തെ ബാധിക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അതിജീവിച്ച്, കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണിക്ക് ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഇപ്പോൾ ശക്തമായ ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...