രാഹുൽ ഗാന്ധിയുടെ സന്ദർശനം ; പത്തനംതിട്ട ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടാനുബന്ധിച്ച് ഇന്ന് അടൂർ, പത്തനംതിട്ട ടൗണുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു. അടൂരിലെ നിയന്ത്രണങ്ങൾ രാവിലെ 9 മണിമുതലും, പത്തനംതിട്ടയിലേത് 10.30 മുതലും ആരംഭിക്കും.
നിയന്ത്രണങ്ങൾ ഇപ്രകാരം :

അടൂർ :
1. രാവിലെ 9 മണി മുതൽ ടൗണിലൂടെ VVIP ഡ്യൂട്ടിയിലുള്ള ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.
2. എല്ലാ വാഹനങ്ങളും അടൂർ ബൈപ്പാസ് വഴി പോകേണ്ടതാണ്
3. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആനന്ദപ്പള്ളി മുതലും
4. പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മുതലും തിരിഞ്ഞ് പോകണം
5. പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി മാത്രം പോകണം.

പത്തനംതിട്ട :
1. അടൂർ, പന്തളം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പോകണം
2. മൈലപ്ര , കുമ്പഴ , സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും.
3. പ്രമാടം, പൂങ്കാവ്, മല്ലശ്ശേരി എന്നീ ഭാഗങ്ങളിൽ നിന്ന് VVIP റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല.
4. തിരുവല്ല , കടമ്മനിട്ട ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് റിംഗ് റോഡ്, ജില്ലാ പോലീസ് ഓഫീസ് വഴി പോകണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...