കോട്ടയം : ബുധനാഴ്ച ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം… മാമനോടൊന്നും തോന്നല്ലേ മക്കളെ’’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും മന്ത്രിയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്‍റെ ആവശ്യം. ‘‘ഇന്ത്യ – ന്യൂസിലൻഡ് ODI മാച്ച് ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ന് ഒരു പ്രവർത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സർക്കാരും KCAയും കേരളത്തോട് മാപ്പ് പറയണം’’ – അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിനുമുൻപ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടയാക്കുകയും എൽഡിഎഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോട് മലയാളികൾ പ്രതികരിച്ചത് കളികാണാൻ സ്റ്റേഡിയത്തിൽ എത്താതെയായിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]