Saturday, May 10, 2025 10:42 am

പി.ടി യ്ക്ക് അന്തിമോപചാരമരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്നലെ അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പി.ടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പി.ടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്.

ജന്മദേശമായ ഇടുക്കി ജില്ല പി.ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പി.ടി യെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്. തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും. നടന്‍ മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. എറണാകുളം രവിപുരം ശ്മശാനത്തിൽ പി.ടി യുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്കാരചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പി.ടി തോമസ് മരണത്തിന് കീഴടങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എങ്ങുമെത്താതെ മല്ലപ്പള്ളി ശുദ്ധജലവിതരണ പദ്ധതി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളുടെ ശുദ്ധജലവിതരണ പദ്ധതി...

കശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണം : കെ.സി വേണുഗോപാല്‍

0
ജമ്മുകശ്മീർ: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍...

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര ഇന്ന് നടക്കും

0
തൃക്കൊടിത്താനം : മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര...

മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ

0
ദില്ലി : മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ....