സന്ദേശ്ഖാലിയിൽ നടന്ന റെയ്ഡ് തൃണമൂലിനെതിരെയുള്ള ഗൂഢാലോചന ; മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടന്ന സിബിഐ റെയ്ഡിൽ തൃണമൂൽ കേന്ദ്രങ്ങളിൽ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോപണങ്ങളുമായി മമത ബാനർജി രംഗത്തെത്തി. സന്ദേശ്ഖാലിയിൽ നടന്ന സ്ത്രീപീഡനക്കേസുകളിലെ പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ ന്യായീകരിച്ച മമത, ജയിലിൽ കിടക്കുന്ന ഷെയ്ഖ് ഷാജഹാനെതിരെ തെളിവുകളുണ്ടാക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നാരോപിച്ചു. പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ നടത്തിയ റെയ്ഡ് അശാസ്ത്രീയമാണെന്നും ടിഎസിക്കെതിരായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് മമതയുടെ വാദം. ആയുധങ്ങളും ബോംബുകളും സിബിഐ വീടുകളിൽ വച്ചതാണെന്നാണ് മമത ആരോപിക്കുന്നത്.

അശാസ്ത്രീയ പരിശോധന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതായും മമത പറഞ്ഞു. ക്രമസമാധാനപരിരപാലനം പൂർണമായും സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ വരുന്നതാണ്. റെയ്ഡ് നടത്തുന്നതിന് മുമ്പ് തങ്ങൾക്കോ പൊലീസുകാർക്കോ മുന്നറിയിപ്പ് നൽകണം. അത് അവർ ചെയ്തില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സിബിഐ ആയുധങ്ങൾ രഹസ്യമായി സ്ഥാപിച്ചതാണെന്ന് സംശയിക്കുന്നു മമത പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...