കാസര്‍കോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ റദ്ദാക്കി. എഞ്ചിൻ തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് വേണ്ടി നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് യാത്രയ്ക്ക് തയ്യാറായി സ്റ്റേഷനിലെത്തിയിരുന്നത്. ഇവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.
കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി ; എഞ്ചിൻ തകരാറെന്ന് വിശദീകരണം
RECENT NEWS
Advertisment