പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍. തമിഴ്‌നാട്ടിലെ സിര്‍ക്കഴിക്ക് സമീപമാണ് സംഭവം. സ്വന്തം ജീവൻപോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പർ മധ്യവയസ്കനെ രക്ഷിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഖാര്‍ കെ കലേഷ് എന്നയാളാണ് വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. റെയിൽവേ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഇതിനിടെ ട്രെയിൻ വരികയും മധ്യവയസ്കൻ ഇതിന് മുന്നിൽപ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി.

തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോയി. തലനാരിഴയ്ക്കാണ് മധ്യവയസ്കൻ രക്ഷപ്പെട്ടത്.ഗേറ്റ്കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനേയും പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ‘ബഹുമാനം, രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് ഗേറ്റ് കീപ്പർ ഒരു അപരിചിതന്റെ ജീവന്‍ രക്ഷിച്ചത്. അദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോയാണ്. സല്യൂട്ട് ‘ എന്നായിരുന്നു ഒരാൾ കമൻ്റ് ചെയ്തത്. ഇത്തരം ധീരതകള്‍ക്ക് ഔദ്യോഗിക അംഗീകാരം അര്‍ഹിക്കുന്നുവെന്നും അവാര്‍ഡ് നല്‍കണം എന്നുമായിരുന്നു മറ്റൊരാൾ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...