റെയില്‍വേയില്‍ ജോലി വാഗ്ദാനം ; 18 ലക്ഷം രൂപ തട്ടിയ വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : റെയില്‍വേയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെണ്‍മക്കളില്‍ നിന്ന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് അനിഴം വീട്ടില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാ റാണിയെ(63)യാണ് എസ്‌എച്ച്‌ഓ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നല്‍കി മുളമ്പുഴ സ്വദേശികളായ സഹോദരിമാരില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. 2019 ഫെബ്രുവരിയില്‍ ജോലിക്കായി ചെന്നൈ രാജീവ് ഗാന്ധി മെമോറിയല്‍ ആശുപത്രിയില്‍ എത്തിയ യുവതികള്‍ അവിടെ വെച്ച്‌ ഒറ്റപ്പാലം സ്വദേശി രാജേഷിനെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശിയായ പ്രകാശിന്റെ നമ്പറും നല്‍കി. പ്രകാശാണ് ഗീതാ റാണിയെ ഇവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. റെയില്‍വേ ജോലിക്കാരിയെന്ന വ്യാജേനെ ഗീത ഇവരുമായി ബന്ധം സ്ഥാപിച്ചു. ചെട്ടികുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ ക്ലാര്‍ക്കായിരുന്നു ഗീതയെന്ന് പോലീസ് പറഞ്ഞു.

യുവതികള്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി. അവിടെ സെറ്റിട്ട് അഭിമുഖം നടത്തി. ജോലിക്കായി ഇരുവര്‍ക്കും നിയമന ഉത്തരവും നല്‍കി. ഒറിജിനലിനെ വെല്ലുന്ന വ്യാജനായിരുന്നു അത്. പ്രകാശാണ് വ്യാജ നിയമന ഉത്തരവ് തയാറാക്കുന്നത്. ചെന്നൈയില്‍ മെഡിക്കല്‍ പരിശോധന നടത്തി ജോലി ഉറപ്പിച്ച യുവതികള്‍ പിന്നീട് നാലു തവണയായി 18 ലക്ഷം രൂപ ഗീതാ റാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയായിരുന്നു.

സമാന കേസില്‍ മുമ്പ് പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  തൃശൂര്‍, ചവറ, അഞ്ചാലുംമൂട്, അടൂര്‍, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇവര്‍. 2013 മുതല്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. കൂട്ടുപ്രതികളെക്കുറിച്ച്‌ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഗീതാ റാണിയെ തൃശൂര്‍ വനിത ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....