പട്‌ന: കോവിഡ് ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി റെയില്‍വേ ഉദ്യോഗസ്ഥന്‍. ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.
പത്രക്കര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റെയില്‍വേ ഉദ്യോഗസ്ഥനായ അതുല്‍ ലാല്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കോവിഡ് ബാധിതയാണ് എന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം. അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം നടന്നത്. അതുല്‍ ലാല്‍ ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് ചാടി റെയില്‍വേ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതായി പോലീസ് പറയുന്നു.