Friday, May 9, 2025 5:57 am

റെയില്‍വെ വികസനം ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കണം ; കര്‍ശന നിര്‍ദ്ദേശവുമായി തോമസ് ചാഴികാടന്‍ എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാതയിരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ള റെയില്‍വെ വികസനം 2021 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുവാന്‍ തോമസ് ചാഴികാടന്‍ എം പി കര്‍ശന നിര്‍ദ്ദേശം നല്‍കി. കോട്ടയം റെയില്‍വെ സ്റ്റേഷന്‍, റെയില്‍വെ മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പുരോഗതി എം പി നേരില്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. നിര്‍മ്മാണം പുരോഗമിക്കുന്ന മുട്ടമ്പലം റെയില്‍വെ മേല്‍പ്പാലത്തിന് സമീപപ്രദേശത്തുള്ളവര്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന പഴയ മേല്‍പ്പാലത്തിന്റെ  സമീപന പാതയുടെ മണ്ണ് കഴിഞ്ഞ ആഴ്ചയില്‍ അതിതീവ്ര മഴയില്‍ ഒലിച്ചുപോയി. ഇതുമൂലം സമീപവാസികള്‍ക്കുണ്ടായ വാഹനഗതാഗത തടസ്സം എം പി സ്ഥലം സന്ദര്‍ശിച്ച് ബോദ്ധ്യപ്പെട്ടു. പഴയ മേല്‍പ്പാലത്തിന് സമീപം മണ്ണിടിച്ചില്‍ മൂലം ഉണ്ടായ തടസ്സം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് എം പി റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിര്‍മ്മാണം പുരോഗമിക്കുന്ന പൂവന്തുരുത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍ മൂലം ഭീഷണി നിലനില്‍ക്കുന്ന ഭാഗം എം പി സന്ദര്‍ശിച്ചു. അപകടസാദ്ധ്യതയുള്ള സമീപത്തെ വീടിന് സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ റെയില്‍വെ ഉദ്യോഗസ്ഥരോട് എം പി നിര്‍ദ്ദേശിച്ചു.

നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്റെ  സമീപനപാത താഴുന്നതു മൂലം സുഗമമായ ഗതാഗതത്തിന് തടസ്സമുണ്ടാകുന്നു. ചെറുവാഹനങ്ങള്‍ക്ക് നിരന്തരമായി അപകടം സംഭവിക്കുന്നു. അടിയന്തിര പ്രാധാന്യം നല്‍കി നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്റെ സമീപനപാതകള്‍ ഉയര്‍ത്തുവാനുള്ള ജോലികള്‍ ചെയ്തുതീര്‍ക്കണമെന്നും എം പി റെയില്‍വെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (നിര്‍മ്മാണം) ചാക്കോ ജോര്‍ജ്ജ്, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, സരസമ്മാള്‍, എബി കുന്നേപ്പറമ്പില്‍, കേരള കേണ്‍ഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം വിജി എം തോമസ് എന്നിവര്‍ക്കൊപ്പമാണ് എം പി സ്ഥലം സന്ദര്‍ശിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉറിയിൽ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

0
ദില്ലി : ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകള്‍ അടക്കം...

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റി

0
ലാഹോർ : പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന്...

പഞ്ചാബിലെ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

0
ദില്ലി : ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ പശ്ടാത്തലത്തില്‍ പഞ്ചാബിലെ സ്കൂളുകളും...

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി : പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ....