ഫേസ്ബുക്ക് നഷ്ടപ്പെടില്ല – കേന്ദ്ര നിർദേശം നടപ്പിലാക്കും ; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന്  ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. ജനകീയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു മിക്കവരും. ഇക്കാര്യത്തില്‍  ഫെയിസ് ബുക്ക് വ്യക്തത വരുത്തിയതോടെ ഏല്ലാവര്‍ക്കും  ആശ്വാസമായി.

വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂ​ഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു . ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോ​ഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.

new 3
previous arrow
next arrow

1 COMMENT

  1. ട്രമ്പിന് പറ്റിയില്ല, പിന്നെയല്ലേ………..

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...