ദില്ലി: ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഇന്ത്യൻ റെയിൽവേ സംവിധാനം ഉപയോഗിക്കുന്നത്. ഇവരിൽ എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഭക്ഷണം നൽകുന്ന സർവീസുകൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നൽകാൻ ‘എക്കണോമി മീൽ’ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
എഫ് ആൻഡ് ബി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായും റെയിൽവേ അറിയിച്ചു. പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപം വരുന്ന രീതിയിൽ സേവന കൗണ്ടറുകൾ സ്ഥാപിക്കും. ഇത് വഴിയാകും ആദ്യ ഘട്ടത്തിൽ ഭക്ഷണ വിതരണം നടത്തുക. എക്കണോമി മീൽസ്,സ്നാക്സ്(കോംബോ) എന്നിവയുടെ മെനുവും റെയിൽവേ പുറത്തുവിട്ടു.
ഈ പുതിയ സംവിധാനത്തിന് കീഴിൽ, പാസഞ്ചർ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യുന്നവർക്ക് 20 രൂപയ്ക്ക് എക്കണോമി മീൽ ലഭിക്കും. കൂടാതെ, 200 മില്ലി വെള്ളം 3 രൂപയ്ക്ക് ലഭിക്കും. ആവശ്യമില്ലെങ്കിൽ കുപ്പി വെള്ളത്തിന് 20 രൂപ ചെലവഴിക്കേണ്ടി വരില്ലെന്ന് ചുരുക്കം. ഉദയ്പൂർ, അജ്മീർ, അബു റോഡ് സ്റ്റേഷനുകളിലാണ് നോർത്ത് വെസ്റ്റേൺ റെയിൽവേ പരീക്ഷണാർത്ഥം നടപ്പിലാക്കിയത്.
20 രൂപ വിലയുള്ള ‘എക്കണോമി മീൽ’ ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാർ എന്നിവ ഉണ്ടാകും. രണ്ടാമത്തെ വിഭാഗമായ 50 രൂപയുടെ കോംബോയിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുൽച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവ ഓപ്ഷനുകളായി ഉണ്ടാകും. ദീർഘദൂര ട്രെയിൻ യാത്രകളിൽ ജനറൽ ക്ലാസ് കോച്ചുകളിലെ യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മിതമായ നരിക്കിൽ ഭക്ഷണ ഓപ്ഷനുകൾ നൽകുന്നതിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ഭക്ഷണം വാങ്ങാൻ സാധിക്കും. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായേക്കാവുന്ന തിരക്കും അപകടങ്ങളും കുറയ്ക്കാനും കഴിയുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033