Friday, June 28, 2024 9:33 am

കുറ്റൂർ റെയിൽ അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ പുതിയ പരിഷ്‌ക്കാരം. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്. ഇരുവെള്ളിപ്ര, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹനഗതാഗതം നിയന്ത്രിക്കുന്നത്.

ഇതുകാരണം മഴക്കാലത്ത് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവെള്ളിപ്ര അടിപ്പാതയിൽ കഴിഞ്ഞവർഷം വെള്ളക്കെട്ടിൽ കാർ മുങ്ങിപ്പോയ അപകടം ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ അന്ന് രക്ഷപെട്ടത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി സുഗമമായി പോയിരുന്നു. വെള്ളക്കെട്ടിൽ അപകടം ഒഴിവാക്കാനെന്ന പേരിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ചെടുത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

0
മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി...

പാപനാശം ഹെലിപ്പാടിൽ സ്ഥിതിചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഏതു നിമിഷവും കടലിലേക്ക് പതിക്കാവുന്ന അവസ്ഥയിൽ

0
തിരുവനന്തപുരം: വർക്കല പാപനാശം ഹെലിപ്പാടിൽ സ്ഥിതിചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഏതു...

മനു തോമസിനെ ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്ത് അബ്ദുള്ളക്കുട്ടി

0
കണ്ണൂർ: ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരേ മനു തോമസിന് ബി.ജെ.പി.യിൽനിന്ന് പോരാടാമെന്ന് ബി.ജെ.പി. അഖിലേന്ത്യാ...

മിഠായിത്തെരുവിൽ ആളുകളെ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നു, വ്യാപക പരാതി ; കടുത്ത...

0
കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ വിളിച്ചാൽ പണി പിന്നാലെ വരും....