ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനിച്ചു. മുൻപ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയിൽവേ പറയുന്നു. കേരളത്തിലെ തിരക്കേറിയ 126 റെയിൽവേ ക്രോസിങ്ങുകളിൽ മേൽപ്പാലനിർമാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസർക്കാരും റെയിൽവേയും നിർമാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേൽപ്പാലം നിർമിക്കാൻവേണ്ട സ്ഥലം എടുത്തു നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആർഡിസിഎൽ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിർമാണച്ചുമതല.
എന്നാൽ ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേൽപ്പാലങ്ങളുടെ മുഴുവൻ ചെലവും റെയിൽവേ വഹിക്കുന്നതെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ മേൽപ്പാലങ്ങളിൽ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കൽ നടപടി ഇനിയും പൂർണമായിട്ടില്ലെന്നാണ് റെയിൽവേ പറയുന്നത്. അനുമതി ലഭിച്ച 65 മേൽപ്പാലങ്ങൾ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിർമാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസർക്കാരും കെ-റെയിലും മുൻകൈയെടുത്താലേ ഇവ യാഥാർഥ്യമാവൂ എന്ന് റെയിൽവേ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.