ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ റെയില്‍വേ ; ഓരോ കോച്ചിലും 4 കാമറകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാന്‍ റെയില്‍വേ. പാസഞ്ചര്‍ കോച്ചുകളില്‍ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് എല്ലാ കോച്ചുകളിലും സിസിടിവി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ട്രെയിനുകളില്‍ ഓരോ കോച്ചിലും 4 സിസിടിവി കാമറകളാകും സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമായതിനു പിന്നാലെയാണ് ഇത്. ഒരു കോച്ചില്‍ നാലും എന്‍ജിനില്‍ ആറും കാമറകള്‍ വീതം ഘടിപ്പിക്കും. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റര്‍ വരെ വേഗതയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി കാമറയാണ് ഘടിപ്പിക്കുന്നത്.

കോച്ചുകളില്‍ വാതിലിനടുത്തും പൊതുസ്ഥലത്തുമാകും കാമറ ഘടിപ്പിക്കുക. യാത്രക്കാരുടെ സുരക്ഷ പ്രശ്‌നത്തിന് ഇത് പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ ഒരുപോല കടന്നുപോകുന്ന വാതിലിനടുത്താണ് കാമറകള്‍ ഘടിപ്പിക്കുക. സംഘം ചേര്‍ന്നെത്തുന്നവര്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അക്രമം നടത്തുന്നതുമൊക്കെ കുറയുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും കാമറ സ്ഥാപിക്കുക. 74,000 കോച്ചുകളിലും 15,000 എന്‍ജിനുകളിലും കാമറ ഘടിപ്പിക്കാനാണ് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

0
ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍....

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...