Sunday, March 2, 2025 7:56 am

തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കാനൊരുങ്ങി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കുകയാണ് ചെയ്യുക. തിരക്ക് കൂടുന്ന അവസരങ്ങളില്‍ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളില്‍ കാത്ത് നില്‍ക്കാനനുവദിച്ച് നിയന്ത്രിത രീതിയില്‍ ട്രെയിനുകളില്‍ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. അതേസമയം തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കുക. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന വിശേഷാവസരങ്ങളിലാണ് ഹോള്‍ഡിങ് ഏരിയകള്‍ പ്രത്യേകമായി സജ്ജമാക്കുന്നത്. ഈ സംവിധാനത്തിലൂടെ ട്രെയിനില്‍ കയറാനുള്ള യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഡല്‍ഹിയിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് എല്ലാവരില്‍ നിന്നും സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍, ഓട്ടോ-ടാക്‌സി യൂണിയനുകള്‍, ചുമട്ടുതൊഴിലാളികള്‍, യാത്രക്കാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ത്വരിതഗതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പോലീസ് ഇടപെട്ട് അഴിപ്പിച്ചു

0
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

0
വത്തിക്കാൻ സിറ്റി : അസുഖബാധിതനായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ...

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

0
തൃശൂര്‍ : തൃശൂര്‍ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച...

ചരിഞ്ഞ കാട്ടാനയുടെ മൃതദേഹത്തില്‍ നിന്ന് ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

0
മലപ്പുറം : നെല്ലീക്കുത്ത് റിസര്‍വ് വനത്തില്‍ വലിയ പാടത്തിന് സമീപം ചരിഞ്ഞ...