അതിശക്തമായ മഴയ്ക്കുള്ള സാധ്യത ; ജില്ലയിൽ സെപ്റ്റംബര്‍ 1ന് ഓറഞ്ച് അലർട്ട്, 2,3,4 മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2022 ആഗസ്റ്റ് 31 സെപ്റ്റംബര്‍ 1 തീയതികളില്‍ ഓറഞ്ച് (Orange) അലർട്ടും  സെപ്റ്റംബര്‍ 2 മുതൽ 4 വരെ തീയതികളിൽ അതി ശക്തമായ മഴയ്ക്കുള്ള മഞ്ഞ (yellow) അലർട്ടും പുറപ്പെടുവിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115mm വരെ യുള്ള മഴയാണ് ശക്തമായ (heavy rainfall) മഴകോണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.  ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേ ശങ്ങൾ, നദീതീരങ്ങൾ, ഉരുൾപോട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെ ടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ യും ശ്രദ്ധിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെ ട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും ; വിശദമായ അന്വേഷണത്തിന് എസ്‌ഐടി

0
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍...

‘ഭീകരവാദം തിരഞ്ഞെടുക്കുന്നവർ‌ ഓപ്പറേഷൻ സിന്ദൂർ ഓർക്കണം’ ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ : കാർഗിൽ വിജയദിനത്തിൽ പാകിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ...