Saturday, July 5, 2025 6:43 pm

അട്ടപ്പാടിയിൽ മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​ന്നു ; ചു​ര​ത്തി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​ന്നു. ഷോ​ള​യൂ​ർ മേ​ഖ​ല​യി​ൽ 86.8 മി.​മീ. മ​ഴ​യും കു​റ​വ​ൻ​പാ​ടി എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ 126.5 മി.​മീ. മ​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗൂ​ളി​ക്ക​ട​വ് നി​ന്നും ജെ​ല്ലി​പ്പാ​റ​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ദോ​ണി​ഗു​ണ്ട് ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡ് ഒ​ലി​ച്ചു​പോ​യി. അ​ഗ​ളി ക​ക്കു​പ്പ​ടി സ്വ​ദേ​ശി ഷം​സു​ദ്ദീ​ന്റെ വീ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി തൂൺ ത​ക​ർ​ന്നു​വീ​ണു. പ​രി​ക്കേ​റ്റ ഷം​സു​ദ്ദീ​നെ അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റ്റി​ലും മ​ഴ​യി​ലും അ​ട്ട​പ്പാ​ടി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. നെ​ല്ലി​പ്പ​തി, വ​യ​ലൂ​ർ, ജെ​ല്ലി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡി​ലേ​ക്ക് വ​ലി​യ മ​ര​ങ്ങ​ൾ വീ​ണു.

അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​മ​ര​വും ക​ട​പു​ഴ​കി വീ​ണു. കു​റ​വ​ൻ​പാ​ടി, ജെ​ല്ലി​പ്പാ​റ, ദോ​ണി​ഗു​ണ്ട് മേ​ഖ​ല​കളിൽ നാ​ല് ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​ണ്. ര​ണ്ട് ദി​വ​സ​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. വൈ​ദ്യു​തി തൂ​ണു​ക​ളും ക​മ്പി​യും ത​ക​ർ​ന്ന​താ​ണ് വൈ​ദ്യു​തി ബ​ന്ധം വേ​ർ​പ്പെ​ടാ​ൻ കാ​ര​ണം. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ ശ്ര​മം തു​ട​രു​ക​യാ​ണ്. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ഭ​വാ​നി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രും ഇ​ട​വാ​ണി, തു​ടു​ക്കി, ഗ​ല​സി, ക​ടു​കു​മ​ണ്ണ, ആ​ന​വാ​യ്, പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ വി​ദൂ​ര ആ​ദി​വാ​സി ഊ​രു​ക​ളും ഒ​റ്റ​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​നം. അ​ട്ട​പ്പാ​ടി ക​ള്ള​മ​ല ഓ​ന്ത്മ​ല, ചി​റ്റൂ​ർ പു​ട്ട്മ​ല, കു​റ​വ​ൻ​പാ​ടി എ​സ്റ്റേ​റ്റ്, ആ​ന​ക്ക​ൽ, ന​ര​സി​മു​ക്ക്, ഷോ​ളൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ, ചി​ല ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. വൈ​ദ്യു​തി ത​ക​രാ​റി​ലാ​യ​തോ​ടെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...