റെയിന്‍ ലഹരി വിരുദ്ധ പദ്ധതി : നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ സേന രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്, പോളിടെക്‌നിക്ക്, ഐടിഐകളില്‍ ലഹരി വിരുദ്ധ സേന രൂപീകരിക്കും. എംഎല്‍എയുടെ അധ്യക്ഷതയില്‍ ഈ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോലീസ്, എക്‌സൈസ്, അധ്യാപകര്‍ എന്നിവരുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

എസ്പിസി മാതൃകയില്‍ ലഹരിവിരുദ്ധ സേനയില്‍ അംഗങ്ങളാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പരിശീലനം നല്‍കും. ലഹരിവിരുദ്ധ സേനയില്‍ ഒരു അധ്യാപകന്‍ കോ – ഓര്‍ഡിനേറ്റര്‍ ആകും. പ്രഗത്ഭരായ വ്യക്തികളുടെ പങ്കെടുപ്പിച്ച് മണ്ഡലത്തില്‍ സ്റ്റുഡന്റ് അസംബ്ലി നടത്തി മൂന്ന് തരത്തില്‍ പരിശീലനം നല്‍കും. ലഹരിയുടെ ആദ്യ അനുഭവം ഒഴിവാക്കുന്നതിനായി ലഹരി ഉപയോഗത്തിലെ സാമൂഹ്യ മാനസിക പെരുമാറ്റ വൈകല്യം വിദ്യാര്‍ത്ഥികളില്‍ ബോധ്യപ്പെടുത്തുന്നതിനായും കാമ്പയിന്‍ സംഘടിപ്പിക്കും. ലഹരിയില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഓരോ വിദ്യാലയത്തിലും ലഹരി വിരുദ്ധ ഗ്രാമസഭകള്‍ രൂപീകരിക്കും. വിദ്യാര്‍ഥികളുടെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് വൈകാരിക പിന്തുണ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. ഇതിനായി ലഹരിയില്‍ അടിമപ്പെട്ട് പോയവര്‍ക്കും മാതാപിതാക്കള്‍ക്കും റാന്നി കേന്ദ്രീകരിച്ച് ഗൈഡ്‌ലൈന്‍ കേന്ദ്രം ആരംഭിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു റിസോഴ്‌സ് ടീമിനെ രൂപീകരിക്കും. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, ക്ലബുകള്‍ തുടങ്ങിയവരെ ചേര്‍ത്ത് ക്യാപയിന്‍ വിഭാഗം രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

റെയിന്‍ പദ്ധതിയില്‍ വിദ്യാര്‍ഥികളാണ് കാമ്പയിന്‍ നേതാക്കളാകേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുറച്ചു ദിവസത്തേക്ക് അല്ല തുടര്‍ന്ന് ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗമാകേണ്ടതാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. ലഹരിമരുന്ന് ഉപയോഗം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും ദുരന്തനിവാരണപ്രക്രിയ പോലെ തന്നെ ലഹരിക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ആവശ്യക്കാര്‍ ഉള്ളതിനാലാണ് വിതരണം കൂടുന്നത് ഇതിനാല്‍ ആവശ്യം അവസാനിപ്പിക്കുകയാണ് പ്രധാനമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. കുട്ടികളില്‍ ലഹരി ഉപയോഗം ആരംഭിക്കുന്നത് തിരിച്ചറിഞ്ഞ് ബോധവത്ക്കരണം നടത്തണം. കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ നിന്ന് തിരിച്ച് കൊണ്ടുവരുകയും അവരുടെ കഴിവുകള്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുന്നതിനും സാധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, റാന്നി ഡി വൈ എസ്പി ജി.സന്തോഷ്‌കുമാര്‍, ക്‌നാനായ സഭ മെത്രപോലിത്ത കുറിയാക്കോസ് മാര്‍ ഇവാനിയോസ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കരിക പ്രവര്‍ത്തകര്‍, എന്‍എസ്എസ് വോളന്റിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശിവസേന ഷിൻഡെ പക്ഷത്തേക്ക് ആറ് എംപിമാർ കൂടി ; രാഷ്ട്രീയ നീക്കം വിജയമെന്ന് പ്രഖ്യാപിച്ച്...

0
മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും ഒരു ലക്ഷത്തി മൂവായിരം...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും...

അയോദ്ധ്യ ഫണ്ട് തട്ടിപ്പ് കേസ് : ഹർജി തള്ളി ഹൈക്കോടതി ; ഉടൻ വാദം...

0
ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന്...