ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ മഴ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്നിംഗ്സിനിടെയാണ് മഴ പെയ്തത്. 16ആം ഓവർ ആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴ ആരംഭിച്ചു. ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം അമ്പയർമാർ കളി നിർത്താൻ നിർദ്ദേശം നൽകി. നിലവിൽ പിച്ച് മൂടിയിരിക്കുകയാണ്. മഴയിൽ പിരിയുമ്പോൾ ബാംഗ്ലൂർ 15.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 93 റൺസ് നേടിയിട്ടുണ്ട്. ഫാഫ് ഡുപ്ലെസി (40), ദിനേശ് കാർത്തിക് (1) എന്നിവരാണ് ക്രീസിൽ.
മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനു പരുക്ക്. ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ രാഹുൽ കളത്തിൽ നിന്ന് മടങ്ങി. മത്സരത്തിൻ്റെ പവർ പ്ലേ അവസാനിക്കുമ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ സ്റ്റോയിനിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിലെത്തുന്നത് തടയാൻ ഓടുന്നതിനിടെ രാഹുൽ വേദനയോടെ നിലത്തേക്ക് വീഴുകയായിരുന്നു. താരത്തിൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.
പരുക്ക് പൂർണമായി മാറിയ ഫാഫ് ഡുപ്ലെസി വീണ്ടും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. മൂന്ന് മാറ്റങ്ങളാണ് ആർസിബിയിലുള്ളത്. പരുക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡും ഷഹബാസ് അഹ്‌മദിനു പകരം അനുജ് റാവത്തും കളിക്കും. വൈശാഖ് വിജയകുമാറിനു പകരം കരൺ ശർമ കളിക്കും. ലക്നൗവിൽ ആവേശ് ഖാനു പകരം കൃഷ്ണപ്പ ഗൗതം കളിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033