മെയ് ദിനത്തിൽ ചുവപ്പണിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : മെയ് ദിനത്തിൽ ചുവന്ന ഷർട്ട് അണിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചിന്താദ്രിപേട്ടിലെ മെയ് ഡേ പാർക്കിലെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാനെത്തിയപ്പോഴായിരുന്നു ചുവന്ന ഷർട്ട് ധരിച്ചെത്തിയത്. ഫാക്ടറി നിയമത്തിലെ വിവാദ ഭേദഗതി പിൻവലിക്കുന്നതായി മെയ് ദിനത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി.

ഏപ്രിൽ 21ന് തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലാണ് പിൻവലിക്കുമെന്ന് സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നത്. വിവിധ മേഖലകളിൽ തൊഴിൽസമയങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനായുള്ള ഭേദഗതികളാണ് പിന്‍വലിച്ച ബില്ലില്‍ ഉണ്ടായിരുന്നത്. നിലവിലെ 8 മണിക്കൂർ തൊഴിൽസമയം 12 മണിക്കൂറായി തൊഴിൽസ്ഥാപനങ്ങൾക്ക് ഉയർത്താമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ തൊ‍ഴില്‍ സമയം 12 മണിക്കൂര്‍ ആക്കുന്നിടങ്ങളില്‍ ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകണമെന്നും ബില്ലിൽ പറയുന്നു. തൊഴിലാളികൾക്ക് സ്വയം ഏത് രീതി വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

തമിഴ്‌നാട്ടിൽ നിക്ഷേപത്തിനെത്തുന്ന വിവിധ കമ്പനികളുടെ ആവശ്യപ്രകാരമാണ് ഈ നിയമങ്ങളെന്നാണ് തൊഴിൽമന്ത്രി സി.വി ഗണേശൻ വ്യക്തമാക്കിയത്. എന്നാൽ മന്ത്രിയുമായി ചർച്ച നടത്തിയ വിവിധ ട്രേഡ് യൂണിയനുകൾ ഈ ഭേദഗതി തൊഴിലാളികൾക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായപ്പെട്ടു. ഡി.എം.കെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷനും ഭേദഗതിക്ക് അനുകൂലമായ സമീപനമല്ല സ്വീകരിച്ചത്.

അതേസമയം, ഭേദഗതി പിൻവലിക്കേണ്ടിവന്നത് ഭീരുത്വമല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിവിധ തൊഴിലാളി സംഘടനകളോട് ചർച്ചകൾ നടത്തി ജനാധിപത്യപരമായാണ് നിയമങ്ങൾ പിൻവലിച്ചത്. കർഷകരെ തെരുവിൽ മരിക്കാൻ വിട്ട്, അവസാനം കർഷകനിയമങ്ങൾ പിൻവലിച്ച രീതി പോലെ തങ്ങൾ ചെയ്തിട്ടില്ല. ബിൽ കൊണ്ടുവരാൻ അപാര ധൈര്യം വേണമെങ്കിൽ അത് പിൻവലിക്കാനും ആ ധൈര്യം വേണം. ആ ധൈര്യവും മര്യാദയും തങ്ങൾ കാണിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...