വൈത്തിരി : വയനാട് ചുരത്തിലും അടിവാരത്തുമായി ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ അടിവാരം ടൗണിൽ വെള്ളം കയറി. ഇതുമൂലം കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിന്‍റെ താഴേഭാഗത്ത് കനത്ത മഴ പെയ്തതോടെ അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. സ്ഥലങ്ങളിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴ : അടിവാരം ടൗണിൽ വെള്ളം കയറി ; കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ഗതാഗത തടസം
RECENT NEWS
Advertisment