ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരുമരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചു. കനത്ത മഴയെ തുടർന്ന് കുതിർന്നുകിടന്ന മതിൽ ഇടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. ജോലിക്ക് പോകുംവഴിയായിരുന്നു മതിൽ ഇടിഞ്ഞുവീഴുന്നത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് മരിച്ച ശശികല. കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ കനത്ത മഴയാണുള്ളത്. പ്രധാന റോഡുകളിലും നഗരത്തിലെ അണ്ടർ പാസുകളിലും വെള്ളം നിറഞ്ഞതിനാൽ വൻ ഗതാഗത തടസമാണ് സ്ഥലത്തുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ ലഭിച്ചു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. റെസിഡൻഷ്യലെ ഔട്ടുകൾ ഒറ്റപ്പെട്ടു. സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല , ബൊമ്മനഹള്ളി, ഹൊറമാവ് എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. റോഡുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























