കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നത് ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കുന്നു. കോന്നിയിലെ പ്രധാന ജംഗ്ഷൻ ആയ ചൈന മുക്ക് ആണ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഓടകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകാത്തതിനാൽ ചെറിയ ഒരു മഴ പെയ്താൽ പോലും റോഡ് തോടായി മാറും. ഇത് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡിലെ കുഴി അറിയാതെ ആളുകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കോന്നിയിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു
RECENT NEWS
Advertisment