ബംഗളൂരു: ഇന്നലെ മുതല്‍ പെയ്യുന്ന ശക്തമായ മഴ ബംഗളൂരു നഗരത്തെ ദുരിതത്തിലാക്കി. ഈസ്റ്റ് ബംഗളൂരുവിലെ ബാബുസപല്യയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മഴ കാരണം തിങ്കളാഴ്ച രാത്രി ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ ഇരുപതിലേറെ വിമാനങ്ങളാണ് വൈകിയത്. അഞ്ചു വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ബംഗളൂവില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, ലെഹയങ്ക, ഹെബ്ബാള്‍, എച്ച്എസ്ആര്‍ ലേ ഔട്ട്, ബിഇഎല്‍ റോഡ്, ആര്‍ആര്‍ നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു. യെലഹങ്ക കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് പരിസരം വെള്ളത്തിലായി. ഈ മാസം ഇത് മൂന്നാം തവണയാണ് ഇവിടെ വെള്ളം പൊങ്ങുന്നത്. വടക്കന്‍ ബംഗളൂരുവിലെ പല അപ്പാര്‍ട്‌മെന്റുകളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ വെള്ളത്തിനടിയിലാണ്. ഓസ്റ്റിന്‍ ടൗണ്‍, എംഎസ് പാളയസ ടെലികോം ലേഔട്ട്, ബസവ സമിതി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറി. ബ്‌സുകളും ലോറികളും വെള്ളത്തില്‍ കുടുങ്ങിയ അവസ്ഥയിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. മഴ തുടരുന്നതിനാല്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളജുകള്‍ പ്രവര്‍ത്തിക്കും. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1