ജില്ലാ സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചിട്ട് പത്ത് മാസം ; പൂർത്തിയായത് പത്ത് ശതമാനത്തിൽ താഴെ മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ച് 10 മാസം ആകുമ്പോഴും 10 ശതമാനത്തിൽ താഴെ മാത്രം പണികളാണ് പൂർത്തിയായത്. ഇതിൽതന്നെ പ്രധാനഭാഗത്ത്‌ മണ്ണിട്ട് നികത്തി സ്റ്റേഡിയം ഉയർത്തുന്നത് മഴ കാരണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. സ്റ്റേഡിയം മണ്ണിട്ട് ഉയർത്തൽ കഴിഞ്ഞാൽ നിർമാണത്തിലെ വലിയ കടമ്പതന്നെ പൂർത്തിയാകും. എന്നാൽ ഇടവിട്ട് പെയ്യുന്ന മഴ മണ്ണിടുന്നതിനും മണ്ണ് ശേഖരിക്കാനും തടസ്സമാകുന്നു. ഇനി തുലാമഴയായതിനാൽ വീണ്ടും പണി നീണ്ടുപോകാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. പ്രധാനമായും ട്രാക്ക്, നീന്തൽ കുളം, ഇൻഡോർ സ്റ്റേഡിയം എന്നിവ വരുന്നഭാഗങ്ങളിൽ ഒന്നരമുതൽ നാല് മീറ്റർ ഉയരത്തിൽ മണ്ണിട്ട് നികത്തണം. നീന്തൽ കുളം, ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമിക്കുന്ന ഭാഗങ്ങൾ ചതുപ്പ് നിലങ്ങളാണ്. ഈ ഭാഗത്താണ് കൂടുതൽ ഉയരത്തിൽ മണ്ണിട്ട് ഉയർത്തേണ്ടി വരുന്നത്. പവലിയൻ വിപുലീകണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളുടെയും പൈലിങ് കഴിഞ്ഞ് തൂണുകളുടെ നിർമാണം ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനായുള്ള കല്ലുകെട്ടും നടക്കുകയാണ്. പഴയ ഓട പൊളിച്ച് പുതിയത് സ്ഥാപിച്ചിട്ടുമുണ്ട്. 2026 മാർച്ചിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കരാർ നൽകിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...