സ്ത്രീ യാത്രക്കാരുടെ പഴ്സ് മോഷ്ടിച്ച് മുങ്ങും ; രണ്ട് യുവതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പോലീസിൻ്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി. തൃശൂർ ന​ഗര പരിസരത്ത് തമ്പടിച്ച് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ദിവസവും ബസുകളിൽ കറങ്ങിനടന്ന് തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തിയ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപെടുന്നതാണ് ഇവരുടെ ശൈലി.

ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവർന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ ശേഖരിച്ച് പോലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവർ വരാൻ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും ഇവരുടെ ചിത്രങ്ങൾ കാണിച്ചാണ് കൊടകര ടൗൺ ബസ്റ്റോപ്പിൽ നിന്ന് ഇവരെ ചൊവ്വാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....