മഴ ശക്തമാകുന്നു ; ജല ബോംബുകളായി പത്തനംതിട്ട ജില്ലയിലെ പാറമടകളിലെ കുളങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മഴ ശക്തമാകുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട പാറമടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി അടക്കമുള്ള പ്രദേശങ്ങളില്‍ നിരവധി പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പാറമടകളില്‍ പാറ പൊട്ടിച്ച് മാറ്റിയപ്പോള്‍ രൂപപ്പെട്ട കുഴികളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം മഴക്കാലത്ത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാറമടകളില്‍ പാറപൊട്ടിച്ച് മാറ്റിയ ശേഷം ഭൂമിക്ക് അടിയിലുള്ള കല്ലുകള്‍ പൊട്ടിക്കുമ്പോള്‍ രൂപപ്പെടുന്ന കുഴിമടകളാണ് പിന്നീട് വലിയ തോതില്‍ വെള്ളം സംഭരിച്ച് ജല ബോംബുകളായി മാറുന്നത്. ഇത്തരം കുഴികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം ഒരു പ്രദേശത്തെയാകെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. അത്രയും വലിയ അളവില്‍ വെള്ളം ഉള്‍ക്കൊള്ളുന്നതാണ് മിക്ക പാറക്കുളങ്ങളും.

ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശോധനകള്‍ പോലും ഇവിടെ പലപ്പോഴും നടക്കാറില്ല.  ജില്ലയിലെ പല പാറമടകളും പ്രവര്‍ത്തിക്കുന്നത് ഉള്‍പ്രദേശങ്ങളില്‍ ആയതിനാല്‍ ഇവിടേയ്ക്ക് പൊതുജനങ്ങള്‍ക്ക് കടന്നു ചെല്ലുവാനും പ്രയാസമാണ്. ഇതിനുള്ളില്‍ എന്ത് നടന്നാലും ആര്‍ക്കും അറിയാന്‍ കഴിയില്ല എന്നതാണ് പ്രധാന കാര്യം. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് പലപ്പോഴും പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയും അനുമതി ഇല്ലാതെയും പല പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ജനജീവിതത്തിന് തടസം സൃഷ്ടിച്ചാലും ആരും നടപടി സ്വീകരിക്കാറില്ല. ദുരന്തങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് സംസ്ഥാനത്തെ പല വകുപ്പുകളും ഈ വിഷയങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...