രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ് ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റിയിട്ടുണ്ട്. പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ​ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കും ​ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് നാളെ ഉച്ചയോടെ ആയിരിക്കും സ്ഥാപിക്കുക.

​ഗവർണർ രാജേന്ദ്ര ആർലേക്കർ തന്നെയാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. രാജ് ഭവൻ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പാണ്. അത് നമുക്ക് ഇനി ആവശ്യമില്ല. ​ഗവർണറുടെ വസതി ജനങ്ങളുടേതാണ്. ജനങ്ങളുമായി ചേർന്ന് നിൽക്കണം. അതുകൊണ്ട് രാജ്ഭവൻ എന്ന പേര് മാറ്റി ലോക് ഭവൻ എന്നാക്കണമെന്നാണ് ഗവർണർമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. ​ഈ നിർദേശം പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിക്കുകയും കഴിഞ്ഞ 25ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക് ഭവൻ എന്നാക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...