ന്യൂഡല്‍ഹി : രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കുമേല്‍ സോവിയറ്റ് റഷ്യ വിജയം നേടിയതിന്റെ 75ആം വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് നാളെ റഷ്യയിലേക്ക്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. മോസ്‌കോയില്‍ 24 നു നടക്കുന്ന മിലിട്ടറി പരേഡില്‍ രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിനു സാക്ഷിയാകാനെത്തുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യന്‍ അംബാസിഡര്‍ നികോളെ കുദ്‌ഷെവ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയിലെ പ്രതിരോധമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് നാളെ റഷ്യയിലേക്ക്
RECENT NEWS
Advertisment