രാജാക്കാട് സിപിഐ അസി. ലോക്കൽ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസിൽ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കെട്ടിടവാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസില്‍ കുത്തേറ്റു. സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനാണ് കുത്തേറ്റത്. മുക്കുടില്‍ സ്വദേശിയായ അരുണാണ് ഷിനുവിനെ കുത്തിയത്. പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന്റെ മുറികളിലൊന്ന് അരുണ്‍ വാടകക്കെടുത്ത് സിസി ടിവി സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി തുകയായി നല്‍കിയിരുന്നു. വാടക കുടിശ്ശിക ആയതിനെ തുടര്‍ന്ന് മുറി ഒഴിയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് നല്‍കി.

ഇതോടെ കഴിഞ്ഞ മാസം ഈ കെട്ടിടത്തില്‍ നിന്നും അരുണ്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റി. സെക്യൂരിറ്റി തുകയില്‍ വാടക ഒഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍ പാര്‍ട്ടി ഓഫീസില്‍ എത്തുകയും, വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അരുണ്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഷിനുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. വയറിന് പരുക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...