രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിക്കാന്‍ ഗൂഢാലോചന ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് മന്ത്രിസഭയെ  അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കേസില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ശെഖാവത്, കോണ്‍ഗ്രസ് വിമത എം.എല്‍.എ ബന്‍വര്‍ലാല്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ കേന്ദ്രമന്ത്രി എന്ന് പരാമര്‍ശിച്ചിട്ടില്ല.

ബിസിനസുകാരനായ ബി.ജെ.പിക്കാരന്‍ സഞ്ജയ് ജയിനാണ് അറസ്റ്റിലായത്. ബന്‍വര്‍ലാലിനെയും മറ്റൊരു വിമത എം.എല്‍.എ വിശ്വേന്ദ്ര സിങ്ങിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരിശോധനക്ക് ശബ്ദസാമ്പിള്‍ നല്‍കാന്‍ ബി.ജെ.പി മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയും തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...