രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് ; നേട്ടം ആറ് വര്‍ഷത്തിന് ശേഷം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 670 പഞ്ചായത്ത് സമിതികളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 551 സമിതികളില്‍ ബിജെപി വിജയിച്ചു. ആറ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറി. 99 ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 90ഇടത്ത് ബിജെപി ജയിച്ചു. 200 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു നേട്ടം കൊയ്തത്.

കഴിഞ്ഞ തവണ 1328 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 584 സീറ്റുകളും ബിജെപി നേടിയിരുന്നു. ജില്ലാ പരിഷത്തില്‍ 100 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ 1564 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രരും ഇക്കുറി നേട്ടമുണ്ടാക്കി. ആര്‍എല്‍പി 90 സീറ്റും ബിഎസ്പി 11 സീറ്റും നേടി. രണ്ട് പഞ്ചായത്ത് സമിതി ഫലം വന്നിട്ടില്ല. ജയ്പുര്‍, ജോധ്പുര്‍, ഭരത്പുര്‍, സാവായി മോധാപുര്‍, ദൗസ, സിരോഹി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...