Saturday, April 26, 2025 3:48 pm

ശൈശവവിവാഹം രജിസ്റ്റർ ചെയ്യാൻ ബിൽ പാസാക്കി രാജസ്ഥാൻ ; കരിദിനമെന്ന് പ്രതിപക്ഷം – പ്രതിഷേധം ഇറങ്ങിപ്പോക്ക്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ശൈശവ വിവാഹം ഉൾപ്പെടെയുള്ള വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യാനുള്ള ബിൽ പാസ്സാക്കി രാജസ്ഥാൻ സർക്കാർ. ബിൽ പാസ്സാക്കിയതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 2009 ലെ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ ഭേദ​ഗതി ചെയ്തുകൊണ്ടുള്ള ബിൽ വെള്ളിയാഴ്ചയാണ് പാസ്സാക്കിയത്. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ നൽകണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

ബില്ലിനെതിരെ പ്രതിഷേധമുയർത്തി ബിജെപി അം​ഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശൈശവവിവാഹ രജിസ്ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബിൽ പിൻവലിക്കണെന്നും ആവശ്യപ്പെട്ടു. അതേ സമയം സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്നാണ് കോൺ​ഗ്രസിന്റെ വിശദീകരണം. ഈ ബിൽ പാസ്സാക്കിയാൽ നിയമസഭയുടെ കറുത്ത ദിവസമായിരിക്കും. ശൈശവ വിവാഹങ്ങൾ ഏകകണ്ഠമായി അനുവദിക്കാൻ നിയമസഭ അനുവദിക്കുന്നുണ്ടോ? നിയമസഭയുടെ ചരിത്രത്തിൽ ഈ ബിൽ കറുത്ത അധ്യായം രചിക്കും. ബിജെപി എംഎൽഎ അശോക് ലഹോട്ടിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ശൈശവ വിവാഹം സാധുതയുള്ളതാണെന്ന് ഈ ബില്ലിൽ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ വ്യക്തമാക്കി. ശൈശവ വിവാഹത്തിന് സാധുതയുണ്ടെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഈ ഭേദ​ഗതിയിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല. വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാൾക്ക് ഈ രേഖയുടെ അഭാവത്തിൽ യാതൊരു സർക്കാൻ ആനുകൂല്യങ്ങളും ലഭിക്കില്ല. ധരിവാൾ പറഞ്ഞു.

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബ്ലോക്ക് തലം വരെയുള്ള രജിസ്‌ട്രേഷന്‍ നടത്തും. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. പ്രതിപക്ഷം ബില്ലിനെതിരെ വൻപ്രതിഷേധമാണ് ഉയർത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി ഹൈക്കോടതിയിൽ

0
എറണാകുളം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി....

മല്ലപ്പള്ളി ബസ്സ്റ്റാൻ്റിൽ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റിൻ്റെ നിർമ്മാണം ആരംഭിച്ചു

0
മല്ലപ്പള്ളി: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റായ...

നവീകരിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

0
ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വെണ്മണി...

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

0
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഗുദ്ദാർ വനമേഖലയിലാണ്...