നേമത്ത് ബിജെപി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പോലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻ കുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാർ ആണ് ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം ഉയർത്തിയത്. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പോലീസിനോട് പറയട്ടെ എന്നുമായിരുന്നു

രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം. കൂടുതൽ ബാർ ലൈസൻസ് കൊടുത്തത് ഏത് സർക്കാർ ആണ് ? കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്. ഓരോ ദിവസം ഓരോ കാര്യങ്ങളുമായി മുന്നോട്ടുവരുന്നു. പണം നൽകി എന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ. ആരോപണം പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...