തിരുവനന്തപുരം: ഇന്ത്യ എല്ലാ ജനങ്ങളുടേയും സുരക്ഷിതമായ ഇടമാണെന്നും അത് ഉറപ്പുവരുത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ കാലങ്ങളായി അധികാരത്തിലെത്തിയപ്പോഴൊക്കെ കോണ്‍ഗ്രസ്സ് എടുത്തത് ഇസ്ലാമിക ഭീകരര്‍ക്ക് അനുകൂല നിലപാടാണ്. 175 കേസുകളാണ് മുന്‍പ് ഭരണം നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് വീമ്പിളക്കുന്ന രാഹുല്‍ ഭീകരരെ പ്രീണിപ്പിച്ചതിന് ജനങ്ങളോട് മാപ്പുപറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആ കേസുകളില്‍ അക്രമം നടത്തല്‍, വധശ്രമം, സ്വത്ത് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങി കൃത്യമായ തെളിവുകളാണുള്ളത്. എന്നിട്ടും രാജ്യദ്രോഹ ശക്തികളുടെ കേസുകളെ ഗൗരവത്തില്‍ എടുത്തില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. അഭിപ്രായ സ്വതന്ത്ര്യം ഏറ്റവുമധികമുള്ള രാജ്യമാണ് നമ്മുടേത്. ആ സ്വാതന്ത്ര്യം ഇന്ത്യയുടെ നന്മയ്‌ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. മറിച്ച് രാജ്യസുരക്ഷ അപകടപ്പെടുത്താന്‍ നട
ത്തുന്ന ഒരു നീക്കവും വെച്ചു പൊറുപ്പിക്കാനാകില്ല. കര്‍ണ്ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും ഭരണകൂട പിന്തുണ പല സമയത്തും ലഭിച്ചതാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ വളരാന്‍ കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.