Wednesday, May 15, 2024 2:37 pm

രാജീവ് ഗാന്ധി വധക്കേസ് : പ്രതികളെ വിട്ടയക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. തീരുമാനം എടുക്കാന്‍ സുപ്രീംകോടതി തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി  ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളാണ് ജയിലില്‍ കഴിയുന്നത്. കേസിലെ ഏഴുപ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2018 ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. ഇതേത്തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇക്കാര്യത്തില്‍ തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍ ശുപാര്‍ശ, തീരുമാനമെടുക്കാതെ രണ്ടു വര്‍ഷത്തോളം വെച്ചു താമസിപ്പിച്ചതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ഹേമന്ദ് ഗുപ്ത, അജയ് റസ്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര...

വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു

0
വള്ളികുന്നം : വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു. കഴിഞ്ഞ...

രാഹുൽ ​ഗാന്ധിക്കെതിരായ പരാതി ; ‘പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം’ –...

0
ന്യൂ ഡല്‍ഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ...

കാറ്റിലും മഴയിലും വെറ്റിലക്കൃഷി നശിച്ചു

0
പെരുമ്പളം : വേനൽമഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരു കർഷകന്റെ വെറ്റിലക്കൊടികളാകെ നശിച്ചു....