മൈലപ്രാ : രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്‍കി. ആന്റോ ആന്റണി എം.പി. വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ നൽകേണ്ട സമയമാണിതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
എസ്.എച്ച്.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫോറം കൺവീനർ സലിം പി.ചാക്കോ , കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏൽസി ഈശോ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ. ജോർജ്ജ് വർഗ്ഗീസ്, പി.റ്റി.എ പ്രസിഡന്റ് ജോഷി കെ. മാത്യു, ഫോറം രക്ഷാധികാരി മാത്യു തോമസ് ,
ഗ്രാമപഞ്ചായത്ത് അംഗം സുനിൽകുമാർ എസ്., തോമസ് ജോർജ്ജ് കൊച്ചുവിളയിൽ, സജി വർഗ്ഗീസ് , ഷാജി ജോർജ്ജ്, തോമസ് ഏബ്രഹാം , ജോർജ്ജ് യോഹന്നാൻ , മഞ്ജു സന്തോഷ് , ലിബു മാത്യു തുടങ്ങിയവർ പങ്കെടുത്തു.