പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്തളത്തെ യുവ പൊതു പ്രവർത്തകൻ അജീബിന് ആശ്വാസമേവുകയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അജീബിനുണ്ടായ വാഹനാപകടം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ വിവരം പന്തളത്തെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയെ അറിയിച്ചതിനെ തുടർന്ന് ജില്ലയിലെ പ്രവർത്തകർ ചേർന്ന് സ്വയം സമാഹരിച്ച തുക കഴിഞ്ഞ ദിവസം ആന്റോ ആന്റണി എംപി അജീബിന്റെ വീട്ടിൽ നേരിട്ടെത്തി കൈമാറുകയായിരുന്നു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, കോൺഗ്രസ് നേതാവ് വാഹിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് റാവുത്തർ, യൂത്ത് ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ഖാൻ, ബൂത്ത് പ്രസിഡന്റ് ഭാസ്ക്കരൻ, നജിം, ഹുസാം, അർശ്, മിഥുൻ, ആസിഫ്, കണ്ണൻ എന്നിവർ എംപി യോടൊപ്പമുണ്ടായിരുന്നു.