അജീബിന് ആശ്വാസമേകി രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന പന്തളത്തെ യുവ പൊതു പ്രവർത്തകൻ അജീബിന് ആശ്വാസമേവുകയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ. കുടുംബത്തിന്റെ  ഏക ആശ്രയമായിരുന്ന അജീബിനുണ്ടായ വാഹനാപകടം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ വിവരം പന്തളത്തെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയെ അറിയിച്ചതിനെ തുടർന്ന് ജില്ലയിലെ പ്രവർത്തകർ ചേർന്ന് സ്വയം സമാഹരിച്ച തുക കഴിഞ്ഞ ദിവസം ആന്റോ  ആന്റണി എംപി അജീബിന്റെ  വീട്ടിൽ നേരിട്ടെത്തി കൈമാറുകയായിരുന്നു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, കോൺഗ്രസ് നേതാവ് വാഹിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് റാവുത്തർ, യൂത്ത് ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ഖാൻ, ബൂത്ത് പ്രസിഡന്റ് ഭാസ്ക്കരൻ, നജിം, ഹുസാം, അർശ്, മിഥുൻ, ആസിഫ്, കണ്ണൻ എന്നിവർ എംപി യോടൊപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...