തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സമൂദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും പതിറ്റാണ്ടുകളായി അത് രാഷ്ട്രീയതന്ത്രമാക്കുകയും ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖറിന്‍റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഹമാസിനെ പറ്റി പറയുന്നവരെ അവര്‍ വര്‍ഗീയവാദിയാക്കും. പാകിസ്ഥാനെ വെള്ളപൂശുകയാണ് അവരുടെ നയമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഹിറ്റ്ലറെ പോലെ നുണ പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണിത്.
ജനങ്ങളെ വിഭജിക്കുന്ന നുണ പ്രചാരണമാണ് അവര്‍ നടത്തുന്നത്. ഭരണഘടനയെ മാനിക്കുന്നുവെന്ന് അവകാശപ്പെടുകയും ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വോട്ട് ബാങ്കിനുവേണ്ടി അവര്‍ എന്തും ചെയ്യും. മുനമ്പത്ത് പാവപ്പെട്ട കുടുംബാംഗങ്ങളെ കൈയൊഴിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെതിരെ അവര്‍ നിലപാടെടുത്തു. മുസ്ലിം സമൂഹത്തിന് ഗുണകരമാകുന്ന ഭേദഗതികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ അതിനെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് കുറിപ്പ്
രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. സമുദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും പതിറ്റാണ്ടുകളായി അത് രാഷ്ട്രീയ തന്ത്രമാക്കുകയും ചെയ്യുന്നു. ഹമാസിനെപ്പറ്റി പറയുന്നവരെ അവര്‍ വര്‍ഗീയവാദിയാക്കും; പാകിസ്ഥാനെ വെള്ളപൂശുകയാണ് അവരുടെ നയം.