Friday, May 16, 2025 5:17 am

രാജ്കോട്ട് ​ഗെയിമിം​ഗ് സെന്റർ ദുരന്തം : സ്ഥാപന സഹ ഉടമ ധവാൽ താക്കർ‍ രാജസ്ഥാനിൽ നിന്നും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിന​ഗർ: ​ഗുജറാത്തിലെ രാജ്കോട്ടിൽ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതി ഗെയ്മിങ് സെന്റർ സഹ ഉടമ ധവാൽ താക്കർ രാജസ്ഥാനിൽ നിന്നും പിടിയിൽ. അപകടം നടന്നതിന് പിന്നാലെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് പോലീസ് പിടികൂടുന്നത്. ഇന്നലെ മൂന്ന് പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സെന്ററിലുണ്ടായ തീപിടുത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തി നശിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. 28 പേരുടെ ജീവൻ കവർന്ന രാജ്കോട്ട് ഗെയ്മിങ് സെന്റർ അപകടത്തിൽ ഗുജറാത്ത്‌ സർക്കാരിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. അപകടം ഉണ്ടാകും വരെ സർക്കാർ ഉറങ്ങുകയായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമപാലകരുടെ മൂക്കിൻ തുമ്പത്ത് മൂന്ന് വർഷമായി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഗെയ്മിങ് സെന്റർ, ലാഭക്കൊതിയിൽ തകരം കൊണ്ടും ഫൈബർ കൊണ്ടും കെട്ടിയ താത്കാലിക ഷെഡ്ഡുകൾ, ശനിയാഴ്ച അറ്റകുറ്റ പണിക്കിടെ ഒരു തീപ്പൊരി വീണതോടെ എല്ലാം കത്തിയമർന്നു. 28 ജീവനുകൾ പൊലിഞ്ഞു.

അപകടം നടന്നു രണ്ടാം ദിവസം ഗുജറാത്ത്‌ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്നറിയിച്ച ഹൈക്കോടതി പ്രധാന നഗരങ്ങളിലെ ഗെയിം സോണുകളുടെ റിപ്പോർട്ട്‌ തേടി. കോടതി ഇടപെടലിന്നു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെത്തി. രാജ്‌കോട്ട് മുനിസിപ്പൽ കോർപറേഷനിലെ അഗ്നി രക്ഷാ വിഭാഗം മേധാവിയുൾപ്പടെ ഏഴുപേർക്കാണ് സസ്പെൻഷൻ. ഇതിനിടെ ഗെയിം സെന്ററിന്റെ സഹ ഉടമ രാഹുൽ റാത്തോഡിനെ പോലീസ് പിടികൂടി. ഇതുവരെ പിടിയിലായ മൂന്ന് പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി. അതേ സമയം മൂന്ന് ദിവസമായിട്ടും മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊലപാതകശ്രമക്കേസിൽ രണ്ടുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു

0
തൃശൂർ : കൊലപാതക ശ്രമക്കേസിൽ രണ്ടുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു....

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...