ബെംഗളൂരു : രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുന്‍കരുതലായി എം.എല്‍.എ.മാര്‍ക്ക് മോക് വോട്ടെടുപ്പും ഒരുക്കി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുന്‍കരുതലുകള്‍. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ.മാര്‍ ഹോട്ടലില്‍നിന്ന് നേരേ വിധാന്‍സൗധയിലേക്ക് വോട്ടുചെയ്യാന്‍ പോകുമെന്ന് ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ഭാഗത്തുനിന്ന് കൂറുമാറി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.