കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപനം ; നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. വി.എസ്.എസ്.സി.യില്‍ നടക്കുന്ന ചടങ്ങിലും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിലും അദ്ദേഹം പങ്കെടുക്കും. രാവിലെ 10.30-ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സി.യില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഗഗന്‍യാനിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരെയും അഭിസംബോധനചെയ്യും.

ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി വെളിപ്പെടുത്തുമെന്നും കരുതുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10-ന് ആരംഭിക്കുന്ന കേരള പദയാത്രാ സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനമോ പ്രധാനമന്ത്രിയുടെ റോഡ് ഷോയോ ഉണ്ടാകില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു. ബി.ജെ.പി. പുതുതായി നിര്‍മിച്ച സംസ്ഥാന കാര്യാലയത്തിലും പ്രധാനമന്ത്രി എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...