ലീഗിന് രാജ്യസഭ മതി ; കോൺഗ്രസിനെ അറിയിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിനു ബദലായി കോൺഗ്രസ് മുന്നോട്ടുവെച്ച രണ്ടാം രാജ്യസഭാ സീറ്റ് എന്ന ഫോർമുല മുസ്‌ലിംലീഗ് അംഗീകരിക്കും. മൂന്നാം സീറ്റ് സാമാന്യനീതിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും യു.ഡി.എഫിന് ക്ഷീണമുണ്ടാകരുതെന്ന് ലീഗ് ആഗ്രഹിക്കുന്നു. അതുകൊണ്ട് ഇക്കുറികൂടി വിട്ടുവീഴ്ച ചെയ്യാമെന്നാണ് നേതാക്കൾക്കിടയിൽ ധാരണ.

ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേരുന്ന പാർലമെന്ററി ബോർഡ് യോഗത്തിലായിരിക്കും അന്തിമതീരുമാനം. തുടർന്ന് കോൺഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി ഇക്കാര്യമറിയിക്കും. ജൂലായിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാസീറ്റുകളിൽ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് ലീഗിന് നൽകാമെന്ന നിർദേശമാണ് ഞായറാഴ്ച ഉഭയകക്ഷിചർച്ചയിൽ കോൺഗ്രസ് മുന്നോട്ടുവെച്ചത്. അതിൽ സംതൃപ്തി അറിയിച്ച ലീഗ് നേതാക്കൾ അന്തിമതീരുമാനം പാർട്ടി യോഗം ചേർന്നശേഷം പറയാമെന്നാണ് അറിയിച്ചത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...